സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; ഒരു കണ്ണ് നഷ്ടപ്പെട്ടേക്കും

ന്യൂയോര്‍ക്ക്- ആക്രമണത്തിനിരയായ വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി വെന്റിലേറ്റിലാണെന്നും സര്‍ജറിക്ക് വിധേയനായ അദ്ദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെടമെന്നും റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം സാഹിത്യ വേദിയിലാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്.
വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കയൊണ് കഴുത്തിലും വയറിലും കുത്തേറ്റത്.
റുഷ്ദി വെന്റിലേറ്ററിലാണെന്നും സംസാരിക്കാന്‍ കഴിയുന്നില്ലെന്നും റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്ര്യു വെയ്‌ലി പറഞ്ഞു. കൈകകളിലെ ഞരമ്പ് മുറിഞ്ഞുവെന്നും കരളിനെ ബാധിച്ചുവെന്നും ഒരു കണ്ണ് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1988 ല്‍ പുറത്തിറക്കിയ സാത്തനിക് വേഴ്‌സസ് എന്ന പുസ്തകത്തിലെ പ്രവാചക നിന്ദയെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദക്ക് വധഭീഷണികള്‍ ഉയര്‍ന്നിരുന്നു. 30 വര്‍ഷത്തിനുശേഷമാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്.
ന്യൂജഴ്‌സി സ്വദേശിയായ 24 കാരന്‍ ഹാദി മാതറാണ് അക്രമിയെന്നും ആക്രമിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് പറഞ്ഞു.

 

Latest News