ന്യൂദല്‍ഹി - രണ്ടായിരത്തിലധികം വെടിയുണ്ടകളുമായി ആറുപേര്‍ പിടിയില്‍. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. ഇതിനിടയിലാണ് ദല്‍ഹി ആനന്ദ് വിഹാര്‍ മേഖലയില്‍നിന്ന് 2251 വെടിയുണ്ടകള്‍ പോലീസ് കണ്ടെത്തിയത്.
പിടിച്ചെടുത്ത വെടിയുണ്ടകള്‍ ലഖ്‌നൗവിലേക്ക് കടത്താനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് അസി. കമ്മീഷണര്‍ വിക്രംജിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും തീവ്രവാദ ബന്ധങ്ങളൊന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ 2 പേരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. റാഷിദ്, അജ്മല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നഗരത്തിലെ ഒരു ഓട്ടോ െ്രെഡവറാണ് ഇവരെക്കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചതെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദിവസങ്ങളായി ദല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.