മുംബൈ-കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ കട്ടിലില്‍ ബന്ധിച്ചിട്ടും മോഷ്ടാവ് രക്ഷപ്പെട്ടു. മുംബൈയിലെ കസ്തൂര്‍ബാ ഹോസ്പിറ്റലിലാണ് സംഭവം. കോവിഡ് ഐ.സി.യു വാര്‍ഡിലാണ് കവര്‍ച്ചാ കേസില്‍ പ്രതിയായ 22 കാരനെ പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് പടരുന്നത് തടയാനാണ് മോഷ്ടാവിനെ ഐ.സി.യു വാര്‍ഡില്‍ ബന്ധിച്ചിരുന്നത്.
ഹോസ്പിറ്റലിലെ ടോയ്‌ലറ്റില്‍ പോകാന്‍ ആവശ്യപ്പെട്ടാണ് യുവാവ് ജനല്‍ വഴി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ 24 മണിക്കൂറിനകം യുവാവിനെ പിടികൂടി ഇതേ വാര്‍ഡില്‍ തിരികെ എത്തിച്ചു.