ജിസാനില്‍ ഒഴുക്കില്‍പെട്ട യെമനിയുടെ മൃതദേഹം കണ്ടെത്തി

ജിസാന്‍-ജിസാനില്‍ ഡാം നിറഞ്ഞൊഴുകിയുണ്ടായ പ്രളയത്തില്‍ ഒലിച്ചു പോയ യെമനി സ്വദേശിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് വിഭാഗവും വളണ്ടിയര്‍ ടീമും നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ജിസാനിലെ അല്‍ അര്‍ദാഹില്‍ വെച്ചാണ് ഇയാള്‍ ഒഴുക്കില്‍ ഒലിച്ചുപോയത്. എന്നാല്‍ ഇന്ന് രാവിലെയാണ് മൃതദേഹം അപകടം നടന്ന സ്ഥലത്ത് നിന്ന് പത്ത് കീലോമീറ്റര്‍ അകലെ വെച്ച് കണ്ടെത്തിയത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പണിത ഡാമുകളില്‍ നിന്ന് വെള്ളം വീടുകളുള്ള സ്ഥലങ്ങളിലേക്ക് വഴിമാറി ഒഴുകിയത് കാരണമാണ് ഇവിടെ അപകടമുണ്ടായത്. ജിസാനിലെ ആക്റ്റിങ് ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്്ദുല്‍ അസീസ് രാജകുമാരന്‍ സംഭവത്തില്‍ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest News