കര്‍ണാടകയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് സ്വദേശി മരിച്ചു

മാനന്തവാടി-കര്‍ണാടകയിലെ എച്ച്.ഡി കോട്ടയ്ക്കു സമീപം കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് സ്വദേശി മരിച്ചു. കല്‍പറ്റ മുട്ടില്‍ പാലക്കുന്ന് ആദിവാസി കോളനിയിലെ ബാലനാണ്(60) മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ഇഞ്ചിപ്പാടത്തെ ഷെഡ്ഡിനു സമീപം പല്ലുതേക്കുന്നതിനിടെയാണ് ബാലനെ കാട്ടാന ആക്രമിച്ചത്. കാര്യമ്പാടി സ്വദേശി മനോജിന്റെ കൃഷിയിടത്തിലെ തൊഴിലാളിലാണ്. സംഭവത്തെത്തുടര്‍ന്നു നാട്ടുകാര്‍ എച്ച്.ഡി കോട്ട എടയാളയില്‍  റോഡ് ഉപരോധം തുടങ്ങി. ബാലന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനക്കൂട്ടം
 

Latest News