Sorry, you need to enable JavaScript to visit this website.

കേരളത്തിൽ സ്വർണവില കൂടി

കൊച്ചി- സംസ്ഥാനത്ത് സ്വർണവില കൂടി. 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്നു. 4775 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 480 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തിൽ 37,680 രൂപയായിരുന്നു സ്വർണവില. തുടർന്നുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് ദൃശ്യമായത്. ഒൻപതിന് ഈ മാസത്തെ ഉയർന്ന നിലവാരത്തിൽ എത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവ് നേരിടുന്നതാണ് ദൃശ്യമായത്. ചൊവ്വാഴ്ച 38,360 രൂപയായാണ് സ്വർണവില ഉയർന്നത്.

Latest News