Sorry, you need to enable JavaScript to visit this website.

സർക്കാറിന്റെ പ്രവർത്തനം മോശം; സി.പി.എം സംസ്ഥാന സമിതിയിൽ വിമർശം

തിരുവനന്തപുരം- സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സി.പി.എം സംസ്ഥാന സമിതിയിൽ അതൃപ്തി. മന്ത്രിമാർക്കെതിരെയും കടുത്ത വിമർശനം സംസ്ഥാന സമിതിയിൽ ഉയർന്നു. പോലീസിലും ഉദ്യോഗസ്ഥതലത്തിലും വീഴ്ച പറ്റിയെന്നാണ് വിമർശനം. ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഏകോപനക്കുറവുണ്ടായി എന്നും വിമർശനം ഉയർന്നു. പോലീസ് പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യം ഉയർന്നു. രണ്ടാം പിണറായി സർക്കാർ ഒന്നാം പിണറായി സർക്കാരിന്റെ അടുത്തെങ്ങുമെത്തുന്നില്ലെന്നാണ് ഉയരുന്ന വിമർശനം. സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണ് മന്ത്രിമാർ ചെയ്യുന്നത്. ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടില്ലെന്നും വിമർശനമുണ്ട്. കഴിഞ്ഞ സർക്കാരിൽ മന്ത്രിമാർ ജനങ്ങൾക്കിടയിൽ തന്നെ ആയിരുന്നു. എന്നാൽ, രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാൻ വരെ മടിയാണെന്നും എല്ലാം ഓൺലൈനാക്കാൻ ശ്രമം നടക്കുകയാണെന്നും വിമർശനം ഉയർന്നു. മന്ത്രിമാരുടെ ഓഫീസിനെതിരെയും വിമർശനമുണ്ട്. തദ്ദേശം, ആരോഗ്യം, കെ.എസ.് ആർ.ടി.സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾക്കെതിരെയാണ് കൂടുതൽ വിമർശനം ഉയർന്നത്. ആരോഗ്യ, പൊതുമരാമത്ത് വകുപ്പിനെ പറ്റിയാണ് കൂടുതൽ വിമർശനം ഉയർന്നത്. മന്ത്രിമാർക്ക് രാഷ്ട്രീയവിഷയങ്ങളെ ഫലപ്രദമാ
 

Latest News