Sorry, you need to enable JavaScript to visit this website.

ഐ. എസിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എ്ന്നുവിളിക്കരുതെന്ന് യു. എ. ഇ

അബുദാബി- ഐ. എസ്. ഐ. എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്നു വിളിക്കരുതെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സിലില്‍ യു. എ. ഇ. തീവ്രവാദികള്‍ അക്രമങ്ങളെ ന്യായീകരിക്കാന്‍ ഇസ്ലാമിനെ ഉപയോഗിക്കുകയാണെന്നും യു. എ. ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് കൗണ്‍സിലില്‍ വ്യക്തമാക്കി.

'സഹിഷ്ണുതയുടെ മതത്തെ ഹൈജാക്ക് ചെയ്യാന്‍ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങളെ ന്യായീകരിക്കുന്നതിന് ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇസ്ലാമും തീവ്രവാദവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും' യു. എ. ഇ പ്രതിനിധി പറഞ്ഞു 'ഐ. എസ്. ഐ. എസിനെ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് പരാമര്‍ശിക്കുന്നത് അവസാനിപ്പിക്കാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ മതത്തെ ചൂഷണം ചെയ്യുന്നത് തടയാന്‍ ഇതേ തത്വങ്ങള്‍ പ്രയോഗിക്കണമെന്നും ഞങ്ങള്‍ അംഗരാജ്യങ്ങളോടും യു. എന്‍ സംവിധാനത്തോടും ആവശ്യപ്പെടുന്നു എന്ന് മുഹമ്മദ് അബുഷഹാബ് പറഞ്ഞു.

Latest News