സൗദി നിരത്തുകളില്‍ കുതിക്കാന്‍ ലൂസിഡ് എയര്‍ ഇലക്ട്രിക്കല്‍ കാര്‍ അടുത്ത വര്‍ഷം മുതല്‍ 

റിയാദ്-ലോകത്തെ പ്രമുഖ ഇലക്ട്രിക് കാറായ ലൂസിഡ് എയര്‍ ഇലക്ട്രിക്കല്‍ കാര്‍ അടുത്ത വര്‍ഷം മുതല്‍ സൗദി വിപണിയില്‍ ഇറങ്ങുമെന്ന്   ലൂസിഡ് എയര്‍ ഗ്ലോബല്‍ ഓപറേഷന്‍ മാനേജിംങ് ഡയറക്ടര്‍ ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. അതിവേഗ ചാര്‍ജിങ് സംവിധാനമുള്ള ലൂയിഡ് എയര്‍ കാര്‍ ഒറ്റത്തവണ ചാര്‍ജില്‍ 520 മൈല്‍ വരെ യാത്ര ചെയ്യാന്‍ പറ്റുന്ന ആഡംബര കാറാണ്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ റിയാദില്‍ ലഭ്യമാവുമെന്നും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കാറുകള്‍ സൗദി വിപണിയില്‍ എത്തിക്കാനാണ് ലൂയിഡ് കമ്പനി ഉദ്ദേശിക്കുന്നതെന്നും ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. 80000 ഡോളറാണ് ഒരു കാറിന്റെ വില. എകദേശം 63 ലക്ഷം രൂപ വില വരും. പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ്  ഫണ്ടാണ് സൗദിയില്‍ പ്രധാന ഓഹരിയുടമകള്‍. കമ്പനി നേരിടുന്ന വെല്ലുവിളികള്‍ കുറഞ്ഞ മാസങ്ങള്‍ കൊണ്ട് പരിഹരിക്കുമെന്നും ഈ വര്‍ഷാവസാനത്തോടെ മികച്ച കുതിപ്പുമായി മുന്നേറുമെന്നും ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു

Latest News