ദല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ, സ്വകാര്യ കാറുകളില്‍ ബാധകമല്ല

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമാക്കി ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ കാറുകളില്‍ തനിച്ചോ  ഒരുമിച്ചോ സഞ്ചരിക്കുന്നവര്‍ക്ക് വിജ്ഞാപനം ബാധകമല്ല.
ബുധനാഴ്ച ദേശീയ തലസ്ഥാനത്ത് കോവിഡ് ബാധിച്ച് എട്ട് പേര്‍ മരിച്ചിരുന്നു. 180 ദിവസത്തിനിടെ ആദ്യമായാണ് മരണസംഖ്യ ഇത്രയും വര്‍ധിച്ചത്. 2146 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 17.83 ശതമാനാണ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ ഉയരുന്ന ദല്‍ഹിയില്‍ മരണനിരക്കും ഉയരുകയാണ്. അതേസമയം, ക്യാന്‍സര്‍, ക്ഷയം തുടങ്ങിയ രോഗങ്ങളുള്ളവരാണ് കോവിഡ് പശ്ചാത്തലത്തില്‍ മരിക്കുന്നതെന്നും ആശങ്കപ്പെടാനില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

 

Latest News