Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാടിന് കിട്ടുന്നത് പ്രതിവർഷം 20 ലക്ഷം കോടി രൂപ

തിരുവനന്തപുരം- മുല്ലപ്പെരിയാർ ഡാമിൽ നിന്നും തമിഴ്‌നാടിന് 20 ലക്ഷം കോടി രൂപ യുടെ ശുദ്ധജലമാണ് പ്രതിവർഷം ലഭിക്കുന്നതെന്ന് ഡാം 999 സിനിമയുടെ സംവിധായ കൻ സോഹൻ റോയ് പത്ര സമ്മേളനത്തിൽ പറഞ്ഞു. 
ലിറ്ററിന് പത്തു രൂപ വെച്ചുള്ള കണക്കാണിത്. 500 മില്യൺ യൂണിറ്റ് വൈദ്യുതി ഈ ജലത്തിൽ നിന്നും തമിഴ്‌നാട് ഉൽപാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ഡാമുകളിൽ നിന്നും 20 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാക്കുന്നുവെന്നും സോഹൻ റോയ് പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെ പറ്റി പ്രതിപാദിക്കുന്നു എന്ന ആരോ പണം കാരണം ഡാം 999 സിനിമയ്ക്ക് തമിഴ്‌നാട്ടിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുക യാണ്. ഡാമിന് ബലക്ഷയം ഉണ്ടെന്നും പുതിയത് നിർമ്മിക്കുന്നതാണ് നല്ലതെന്നുമുള്ള തന്റെ പഴയ വാദം സോഹൻറോയ് ആവർത്തിച്ചു. സോഹൻറോയ് രചിച്ച 101 അണു കവികളുടെ പ്രകാശനം ഇന്ന് വൈകിട്ട് 6.15ന് ഏരീസ് പ്ലസ് ഓഡി ഒന്നിൽ നടക്കും. മന്ത്രി വി.എസ്. സുനിൽ കുമാർ, വി.മുരളീധരൻ എം.പി, വി.എസ്. ശിവകുമാർ എം. എൽ.എ തുടങ്ങിയവർ സംബന്ധിക്കും.

Latest News