സൗജന്യ ഇന്ധനം ആര്‍ക്കും പ്രഖ്യാപിക്കാം, പക്ഷേ അത് ഇന്ത്യയെ തകര്‍ക്കും-മോഡി

ന്യൂദല്‍ഹി-പെട്രോളും ഡീസലും സൗജന്യമായി ആര്‍ക്കും നല്‍കാമെങ്കിലും അത്തരം നടപടികള്‍ ഇന്ത്യയെ സ്വശ്രയത്വം കൈവരിക്കുന്നതില്‍നിന്ന് തടയുമെന്നും നമ്മുടെ കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഹരിയാനയില്‍ രണ്ടാം തലമുറ എത്‌നോള്‍ പ്ലാന്‍ര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാര്‍ഥ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ രാജ്യത്തെ സത്യസന്ധരായ നികുതിദായകരുടെ ഭാരം വര്‍ധിപ്പിക്കുമെന്നും പുതിയ സാങ്കേതിക വിദ്യകളിലുള്ള നിക്ഷേപത്തെ തുടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Latest News