ന്യൂദല്‍ഹി- ബീഡിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആക്രിക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സഹോദരന്മാരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
സെന്‍ട്രല്‍ ദല്‍ഹിയിലെ ദര്യഗഞ്ച് പ്രദേശത്ത് വസന്ത് വിഹാര്‍ സ്വദേശികളായ ശിവം (21), മോഹിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ദല്‍ഹി ഗേറ്റിലെ ലാല്‍ ഗലിയില്‍ ഷെല്‍ട്ടര്‍ ഹോമിന് സമീപം ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി പോലീസിനു വിവരം ലഭിക്കുകയായിരുന്നു.
കുത്തേറ്റയാളെ എല്‍എന്‍ജെപി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ് പ്രതികളെ കണ്ടെത്തിയത്. പ്രതികളും ആക്രി പെറുക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ബീഡി ചോദിച്ച് നല്‍കാത്തത് വാക്കുതര്‍ക്കത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.






