Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരരും കൊല്ലപ്പെട്ടു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ രൗജരിയില്‍ സൈനിക ക്യാമ്പില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടി മൂന്ന് ഭടന്മാര്‍ക്ക് വീരമൃത്യു. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും സൈനിക വക്താവ്  അറിയിച്ചു.
ഭീകരാക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികര്‍ ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തയാറെടുക്കുമ്പോഴാണ് കശ്മീരില്‍ ഭീകരരുടെ ആക്രമണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണ സാധ്യതകള്‍ കണക്കെലെടുത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി.

 

Latest News