കാസർക്കോട്ട് മുൻ പ്രവാസി തീ  കൊളുത്തി മരിച്ചു 

കാസർകോട്- പ്രവാസി യുവാവ് തീ കൊളുത്തി മരിച്ചു. കരിവേടകം  കൂളിയങ്കല്ല് സ്വദേശി ദാമോദരന്റെ മകൻ സദ്ഗീത് (31) ആണ് മരിച്ചത്. ആദൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ബോവിക്കാനം  കുറ്റിക്കോൽ റോഡരികിൽ ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ ആണ് സംഭവം. യുവാവ്  നേരത്തെ ഗൾഫിലായിരുന്നു. കോവിഡ് സമയത്ത് നാട്ടിൽ വന്നതാണ്. സഹോദരൻ : ദൂത്ഗീത്, അമ്മ: സാവിത്രി. ആദൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
 

Latest News