Sorry, you need to enable JavaScript to visit this website.
Monday , October   03, 2022
Monday , October   03, 2022

കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സന് വ്യാജ ഫോൺ ഭീഷണി

വ്യാജ ഫോൺ ഭീഷണിയുടെ പേരിൽ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സനും അംഗങ്ങളും പോലീസിൽ പരാതി നൽകുന്നു.

കൊണ്ടോട്ടി- മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സനെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി പരാതി. 
കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത് സുഹ്‌റാബിയാണ് ജില്ല പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.
ചൊവ്വാഴ്ച പുലർച്ചെ 12.38 നാണ് ചെയർപേഴ്‌സന്റെ നമ്പറിലേക്ക് മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി വിളിച്ചത്. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അന്വേഷിക്കാനാണെന്ന് പറഞ്ഞയാൾ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫോൺ കട്ട് ചെയ്തു. 
ഉടനെ ഈ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തതുമില്ല. പിന്നീട് മന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്നും ബോധ്യമായി. മന്ത്രി ഓഫീസിൽ നിന്നാണെന്ന് ആൾമാറാട്ടം നടത്തി വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Latest News