Sorry, you need to enable JavaScript to visit this website.

ഓഗസ്റ്റ് 14 വിഭജന ഭീകരതയുടെ അനുസ്മരണ ദിനമായി ആചരിക്കണം- യു.ജി.സിയുടെ കത്ത്

ന്യൂദല്‍ഹി- ഓഗസ്റ്റ് 14 ന് വിഭജന ഭീകരതയുടെ അനുസ്മരണ ദിനമായി ആചരിക്കാന്‍ എല്ലാ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ കത്തെഴുതി.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇത്തരം ഒരു ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. ദിനാചരണത്തിന്റെ ഭാഗമായി 10 മുതല്‍ 14 വരെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.
'എല്ലാ സര്‍വകലാശാലകളും അവയുടെ അഫിലിയേറ്റഡ് കോളേജുകളും സ്ഥാപനങ്ങളും 2022 ഓഗസ്റ്റ് 10-14 തീയതികളില്‍ പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശനം സംഘചടിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു- യുജിസി സെക്രട്ടറി രജനിഷ് ജെയിന്‍ അയച്ച കത്തില്‍ പറയുന്നു.
എന്നാല്‍ ഇന്ത്യയുടെ നീക്കത്തെ എതിര്‍ത്ത് പാക്കിസ്ഥാന്‍ രംഗത്തുവന്നിട്ടുണ്ട്. ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളുടെ വികാരം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പാക് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും (ഐ.സി.എച്ച്.ആര്‍) ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സും (ഐ.ജി.എന്‍.സി.എ) സംയുക്തമായി എക്‌സിബിഷന്‍ സംഘടിപ്പിക്കാനാണ് യു.ജി.സി കത്തില്‍ ആവശ്യപ്പെട്ടത്. ക്യൂറേറ്റ് ചെയ്ത വസ്തുക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രിന്റ് ചെയ്ത് പ്രദര്‍ശനത്തില്‍ വെക്കാം.
വിഭജന വേളയില്‍ ദശലക്ഷക്കണക്കിന് ആളുകളുടെ വേദനയും കഷ്ടപ്പാടും വേദനയും വെളിച്ചത്തുകൊണ്ടുവരാനാണ് വിഭജന ഭീതിയുടെ അനുസ്മരണ ദിനം വിഭാവനം ചെയ്തിരിക്കുന്നത്. വലിയൊരു വിഭാഗം ആളുകളുടെ ജീവന്‍ അപഹരിച്ച, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യജനസംഖ്യയുടെ നാടുകടത്തലിനെക്കുറിച്ച് രാജ്യത്തെ ഓര്‍മിപ്പിക്കാനാണ് ഇത്-കത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News