മേയര്‍ ബീന ഫിലിപ്പ് തിരുവനന്തപുരത്ത്, പിശകു പറ്റിയെന്ന് സമ്മതിച്ചു

തിരുവനന്തപുരം- സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പിശക് പറ്റിയെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. കാര്യങ്ങള്‍  പാര്‍ട്ടിക്ക് ബോധ്യപ്പെട്ടുവെന്നും ബീന പറഞ്ഞു. ഇന്നലെ തലസ്ഥാനത്തെത്താന്‍ പാര്‍ട്ടി മേയറോട് ആവശ്യപ്പെട്ടിരുന്നു.

ബാലഗോകുലത്തിന്റെ മാതൃവന്ദനം പരിപാടിയില്‍ പങ്കെടുത്തതിനു ബീന ഫിലിപ്പിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നു. മേയറുടെ നടപടിയെ ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി തള്ളിപ്പഞ്ഞു. എന്നാല്‍ തിടുക്കത്തില്‍ നടപടി വേണ്ടെന്നും തീരുമാനമുണ്ടായി. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കുശേഷവും മേയര്‍ നടത്തിയ ചില പ്രതികരണങ്ങളില്‍ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതു പരിചയക്കുറവായി കാണാമെങ്കിലും അവിടെ നടത്തിയ പ്രസംഗവും അതു വിവാദമായ ശേഷം നടത്തിയ പ്രതികരണവും ശരിയായില്ലെന്ന വിലയിരുത്തലാണു ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. തുടര്‍ന്നാണ് മേയറുടെ നിലപാട് തള്ളി ജില്ലാ സെക്രട്ടറി പ്രസ്താവനയിറക്കിയത്.

 

Latest News