മലദ്വാരത്തില്‍ ഒളിപ്പിച്ച് അരക്കോടിയുടെ സ്വര്‍ണം കടത്തിയ വനിതകള്‍ പിടിയില്‍

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടതേത്യ സ്വര്‍ണവുമായി  രണ്ട്ശ്രീലങ്കന്‍ സ്വദേശിനികള്‍  പിടിയിലായി.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍  എത്തിയ സിത്തു മിനി മിസന്‍സാല, സെവാന്തി ഉത്പാല എന്നിവരാണ് കസ്റ്റംസിന്റെ പരിശോധനയില്‍ പിടിയിലായത്. അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 980 ഗ്രാം സ്വര്‍ണമാണ് യാത്രക്കാരെ പരിശോധന നടത്തുന്നതിനിടെ കസ്റ്റംസ് പിടികൂടിയത്.   സ്വര്‍ണ മിശ്രിതം ഗുളിക രൂപത്തിലാക്കി  മലദ്വാരത്തിലൊളിപ്പിക്കുകയായിരുന്നു.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തുന്ന യാത്രക്കാരേ# വഴി അനധികൃതമായി സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിക്കുന്നുണ്ടന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനയിലുടെ സ്വര്‍ണ്ണം പിടികൂടിയത് . പിടികൂടിയ സ്വര്‍ണത്തിന് അര കോടി രൂപ വില വരും. ഇവര്‍ ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയത് എന്നതുള്‍പ്പെട്ടെയുള്ള കാര്യങ്ങള്‍ അന്വഷിക്കുന്നുണ്ട്.

 

Latest News