ഇന്‍ഡിഗോ റാസല്‍ഖൈമ വിമാന സര്‍വീസ് സെപ്റ്റംബര്‍ 22 മുതല്‍

മുംബൈ-യു.എ.ഇയിലെ റാസല്‍ഖൈമയിലേക്ക് മുംബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് സെപ്റ്റംബര്‍ 22ന് ആരംഭിക്കും. റാസല്‍ഖൈമ തങ്ങളുടെ നൂറാമത് റൂട്ടാണെന്ന് ഇന്‍ഡിഗോ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഇന്‍ഡിഗോ സര്‍വീസ് തുടങ്ങുന്ന നാലാമത് എമിറേറ്റാണ് റാസല്‍ഖൈമ. ഇരുപത്തിആറാമത് അന്താരാഷ്ട്ര റൂട്ടാണിതെന്നും ഇന്‍ഡിഗോ അറിയിച്ചു.
രാത്രി 11 മണിക്ക് മുംബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ പ്രാദേശിക സമയം 12.35 ന് റാസല്‍ ഖൈമയിലെത്തും. റാസല്‍ ഖൈമയില്‍നിന്ന് പുലര്‍ച്ചെ 2.05 ന് പുറപ്പെടുന്ന വിമാനം 6.40 ന് മുംബൈയിലെത്തും.

 

Latest News