പ്രവാചക നിന്ദ: നൂപുര്‍ ശര്‍മക്കെതിരായ എല്ലാ കേസുകളും ദല്‍ഹി പോലീസിലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂദല്‍ഹി- പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മക്കെതിരായ എല്ലാ കേസുകളും ദല്‍ഹി പോലീസിന് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്ത നൂപുര്‍ ശര്‍മക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളും ഇനി വരുന്ന കേസുകളും ദല്‍ഹി പോലീസിലേക്ക് മാറ്റാനാണ് ഉത്തരവ്.
ദല്‍ഹി പോലീസിലെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എഫ്.എസ്.ഒ0 നടത്തുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ദല്‍ഹി പോലീസ് വിഭാഗത്തിന് രാജ്യത്തെ പോലീസ് സേനകളില്‍നിന്ന് സഹായം തേടാം. നൂപര്‍ ശര്‍മയുടെ ജീവനു ഭീഷണിയുണ്ടെന്ന കാര്യം ഗൗരവത്തിലെടുത്താണ്  എല്ലാ എഫ്.ഐ.ആറുകളും ദല്‍ഹി പോലീസിലേക്ക് മാറ്റി അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നതെന്ന് ജഡ്ജിമാര്‍ പറഞ്ഞു.

 

Latest News