Sorry, you need to enable JavaScript to visit this website.

സൗദി വ്യവസായി മുഹമ്മദ് അൽഖഹ്താനി പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു, വീഡിയോ

റിയാദ് - കയ്‌റോയിൽ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ സൗദി വ്യവസായ പ്രമുഖൻ മുഹമ്മദ് അൽഖഹ്താനി കുഴഞ്ഞുവീണ് മരിച്ചു. ദീർഘകാലമായി മുഹമ്മദ് അൽഖഹ്താനി യു.എ.ഇയിൽ സ്ഥിരതാമസമാണ്. അറബ് ലീഗിനു കീഴിലെ കൗൺസിൽ ഓഫ് അറബ് ഇക്കണോമിക് യൂനിറ്റി സംഘടിപ്പിച്ച അറബ്-ആഫ്രിക്കൻ ആന്റി-കൗണ്ടർഫീറ്റിംഗ് സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ മുഹമ്മദ് അൽഖഹ്താനി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
സമ്മേളനത്തിൽ അന്തർദേശീയ, പ്രാദേശിക, അറബ് അതോറിറ്റികളുടെയും ഓർഗനൈസേഷനുകളുടെയും പ്രതിനിധികളും അംബാസഡർമാരും വിശിഷ്ട വ്യക്തികളും പങ്കെടുത്തിരുന്നു. മുഹമ്മദ് അൽഖഹ്താനിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് സമ്മേളനം നിർത്തിവെച്ചതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് അൽഖഹ്താനി പ്രസംഗത്തിനിടെ പിന്നിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. 

Latest News