Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികള്‍ക്കു മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ നാഷനല്‍ സ്‌കോളര്‍ഷിപ്പ് 

കൊച്ചി- ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആകാശ് ബൈജൂസ് പരീക്ഷാ പരിശീലന രംഗത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള 7- 12 ക്ലാസില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ. ഇ. ഇ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. പെണ്‍കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. 

പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്റെ നാഷണല്‍ ടാലന്റ് ഹണ്ട് 2022 (ആന്‍തേ 2022) നവംബര്‍ അഞ്ച് മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്ലൈനിലും നടക്കും. മികച്ച രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആകാശ് ബൈജൂസിന്റെ ഏറ്റവും ശ്രദ്ധേയമായ നീറ്റ്, ഐ. ഐ. ടി-ജെ. ഇ. ഇ കോച്ചിംഗ് പ്രോഗ്രാമുകളിലേക്ക് സൗജന്യ കോച്ചിംഗ് നല്‍കും. ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികള്‍, ഒറ്റ രക്ഷിതാവ് ഉള്ളവര്‍ തുടങ്ങിയ വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തെരഞ്ഞെടുത്ത എന്‍. ജി. ഒകളുമായി ആകാശ് പങ്കാളിയാകും. 285ലേറെ കേന്ദ്രങ്ങളുള്ള പാന്‍ ഇന്ത്യ നെറ്റ്വര്‍ക്കാണ് ആകാശ് ബൈജൂസിന്റേത്. 

രാജ്യത്തെ 45 നഗരങ്ങളില്‍ ഇതിന്റെ ഉദ്ഘാടനം ഒരുമിച്ചു നടന്നു. ഡല്‍ഹിയിലെ എയ്റോസിറ്റിയിലെ ജെ. ഡബ്ല്യു. മാരിയറ്റ് ഹോട്ടലില്‍ നടന്ന പ്രധാന പരിപാടിയില്‍ മാനെജിങ് ഡയരക്ടര്‍ ആകാശ് ചൗധരി, സി. ഇ. ഒ. അഭിഷേക് മഹേശ്വരി, ചെയര്‍മാന്‍ ജെ. സി. ചൗധരി തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആകാശ് ഡെപ്യൂട്ടി ഡയരക്ടര്‍ സഞ്ജയ് ശര്‍മ, ഏരിയ ബിസിനസ് മേധാവി അരുണ്‍ വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.

ആന്‍തേ 2022 മികച്ച വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പുകളുംമികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസുകളും വാഗ്ദാനം ചെയ്യും. കൂടാതെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിനൊപ്പം നാസയിലേക്കുള്ള സൗജന്യ യാത്രയും ലഭിക്കും. ആന്‍തേ ആരംഭിച്ചതുമുതല്‍ 33 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Latest News