ഭര്‍ത്താവിന്റെ സെക്‌സി അടിവസ്ത്രത്തില്‍ ആശങ്ക പങ്കുവെച്ച് യുവതി, എരിതീയില്‍ എണ്ണയൊഴിച്ച് നെറ്റിസണ്‍സ്

വാഷിംഗ്ടണ്‍- സെക്‌സി അടിവസ്ത്രം ധരിച്ചു ജോലി പോകുന്ന ഭര്‍ത്താവിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച ഭാര്യയോട് അദ്ദേഹത്തെ സുക്ഷിക്കണമെന്ന് നെറ്റിസണ്‍സിന്റെ ഉപദേശം. ജോലിക്കുപോകുമ്പോള്‍ ഭര്‍ത്താവ് എന്തുകൊണ്ട് സെക്‌സി അണ്ടര്‍വെയര്‍ ധരിക്കുന്നുവെന്ന ചോദ്യം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് ഇന്റര്‍നെറ്റില്‍ വലിയ പ്രതികരണമാണ് ലഭിച്ചത്.

വിവാഹിതരായ 22 ശതമാനും പുരുഷന്മാരും ജീവിതത്തില്‍ ഒരിക്കലെങ്കിലും വ്യഭിചരിച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്ന സര്‍വേയും അണ്ടയര്‍വെയര്‍ സംബന്ധിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ വിഷയമായി. വിവാഹേതര ബന്ധമുണ്ടെന്ന് 14 ശതമാനം സ്ത്രീകളാണ് സര്‍വേയില്‍ സമ്മതിച്ചത്.

ഭര്‍ത്താവിന് രാത്രിയാണ് ജോലിയെന്നും പുറപ്പെടുന്നതിനുമുമ്പ് മകളെ ചുംബിക്കാന്‍ കുനിഞ്ഞപ്പോഴാണ് പ്രത്യേക തരം അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതെന്നും പറഞ്ഞാണ് ആശങ്ക പങ്കുവെക്കുന്ന സ്ത്രീയുടെ പോസറ്റ്.

സെക്‌സ് ചെയ്യുന്ന ദിവസങ്ങളില്‍ മാത്രമാണ് അദ്ദേഹം ഇത് ധരിക്കാറുള്ളതെന്നും തന്റെ ആസ്വാദനത്തിനുവേണ്ടി മാത്രമാണ് ഈ പ്രത്യേക അണ്ടര്‍വെയര്‍ വാങ്ങിയതെന്നുംഅവര്‍ കുറിച്ചു.  ഈ ബോക്‌സര്‍ ഷോട്‌സ് എല്ലാദിവസവും ധരിക്കാനുള്ളതല്ലെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ കണ്ടത് എടുത്തു ധരിച്ചുവെന്നേയുള്ളൂവെന്നായിരുന്നു മറുപടി. വായു കടക്കുന്ന ഇത് സൗകര്യപ്രദമാണെന്നും ഭര്‍ത്താവ് പറഞ്ഞു. ധാരാളം ജോലിയുണ്ടാകുമ്പോള്‍ നന്നായി വിയര്‍ക്കുമെന്നും തലയും മുഖവും തുടയ്ക്കാന്‍ ഒരു ടവല്‍ എപ്പോഴും ബാഗില്‍ കരുതാറുണ്ടെന്നും കുറിച്ച ശേഷമാണ് സംശയിക്കേണ്ടതുണ്ടോ എന്ന് അവര്‍ മറ്റു നെറ്റിസണ്‍സിനോട് ചോദിച്ചത്.

തീര്‍ച്ചയായും സംശയിക്കണമെന്നാണ് കൂടുതല്‍ പേരും മറുപടി നല്‍കിയത്. നിങ്ങളുടെ ഭര്‍ത്താവ് ചതിയനാണെന്ന കാര്യം നൂറു ശതമാനം ഉറപ്പാണെന്നും ചില സ്ത്രീകള്‍ പ്രതികരിച്ചു.

 

Latest News