അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

മഥുര- ഉത്തര്‍പ്രദേശില്‍ ഭാര്യ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ദല്‍ഹി ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നടന്ന സംഭവത്തില്‍ യുവാവിന് 80 ശതമാനം പൊള്ളലേറ്റിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
മഥുരയിലെ കോസികലാന്‍ പട്ടണത്തില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതി രേഖക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും ഇതു ഭര്‍ത്താവ് ചമന്‍ പ്രകാശ് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ദമ്പതിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുശേഷം ഉറങ്ങുകയായിരുന്ന ചമനുമേല്‍ ഭാര്യ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ചമന്‍ അലറി വിളിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ചമന്‍ പ്രകാശിന്റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് രേഖക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കോസികലാന്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അനുജ് കുമാര്‍ പറഞ്ഞു.

 

Latest News