Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര അട്ടിമറിക്കു ശേഷം പ്രതിപക്ഷത്തിന് ആശ്വാസമായി ബിഹാര്‍

ന്യൂദല്‍ഹി-മഹരാഷ്ട്രയിലെ അട്ടിമറി ബി.ജെ.പിയും സംഘ്പാരിവറും ആഘോഷിക്കുന്നതിനിടയില്‍ പ്രതിപക്ഷത്തിനു വലിയ ആശ്വാസമായി ബിഹാര്‍. മഹാരാഷ്ട്രയില്‍ ശിവസേന വിമതനായ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനൊപ്പം എന്‍.ഡി.എ ശക്തിപ്പെട്ടപ്പോള്‍ ബിഹാറില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു.

മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ മുതല്‍ പ്രതിപക്ഷം നിരാശാജനകമായിരുന്നു. അവിടെ ബി.ജെ.പി  ശിവസേനയില്‍ നടത്തിയ അട്ടിമറി വിജയിച്ചപ്പോള്‍ ത്രികക്ഷി എം.വി.എ സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചു. അടുത്ത അട്ടിമറി ജാര്‍ഖണ്ഡിലായിരിക്കുമെന്ന് പ്രതീക്ഷിക്കവെയാണ് നിതീഷ് കുമാര്‍ ബിഹാറിലേക്ക് ശ്രദ്ധ മാറ്റിയത്.

മഹാരാഷ്ട്രയിലെ എം.വി.എ ഭരണത്തിന്റെ പതനം രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ബാധിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ച ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചു.

ബിജെപി അധികാരത്തില്‍ വന്ന 2014 മുതല്‍, കര്‍ണാടക, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടു.

ബിഹാറില്‍ ഇപ്പോള്‍ ആര്‍ജെഡിയുടെ സഹായത്തോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്. വേര്‍പിരിഞ്ഞ്  അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാഷ്ട്രീയ കൂട്ടൂകെട്ടില്‍ മാറ്റം.

ഗവര്‍ണര്‍ ഫാഗു ചൗഹാന് രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം, ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സഹായത്തോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്രത്തിലെ നരേന്ദ്ര മോഡി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു.
നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായും തേജസ്വി യാദവിനെ ഉപമുഖ്യമന്ത്രിയായും ആര്‍ജെഡിയില്‍ നിന്ന് സ്പീക്കറെ നിലനിര്‍ത്തുന്നതുമുള്‍പ്പെടെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് വിശാലമായ ധാരണയാണ് ബിഹാറിലുണ്ടായത്.

 

Latest News