കോവിഡ് ബാധിച്ച നാല് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു, പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

കാട്മണ്ഡു- ഇന്ത്യക്കാരായ നാല് ടൂറിസ്റ്റുകളെ കോവിഡ് ബാധ കണ്ടതിനെ തുടര്‍ന്ന് തിരിച്ചയച്ച നേപ്പാള്‍ ഇന്ത്യയില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നേപ്പാളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി.
ജുല്‍ഘട്ട് അതിര്‍ത്തി പോസ്റ്റ് വഴി നേപ്പാളിലെത്തിയ നാല് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായി ബിയാത്തഡിയിലെ ആരോഗ്യ ഓഫീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബിപിന്‍ ലേഖക്ക് പറഞ്ഞു. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍നിന്ന് മടങ്ങിയ നേപ്പാള്‍ പൗരന്മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയത്.

 

Latest News