Sorry, you need to enable JavaScript to visit this website.

കാമുകിക്ക് നല്‍കാന്‍ സ്വന്തം വീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു, വ്യവസായി അറസ്റ്റില്‍

ചെന്നൈ- ചെന്നൈക്കടുത്ത് പൂനമല്ലിയില്‍ കാമുകിക്ക് സമ്മാനം നല്‍കാന്‍ സ്വന്തം വീട്ടില്‍നിന്ന് 550 പവന്‍ സ്വര്‍ണം മോഷ്ടിച്ച വ്യവസായി അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. സഹോദര ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളാണ് ശേഖര്‍ കവര്‍ന്നത്. മോഷണമുതല്‍ കൈപ്പറ്റിയ കാമുകിയായ സ്വാതിയേയും പോലീസ് അറസ്റ്റ് ചെയ്തു.

നഗരമധ്യത്തില്‍ പലഹാരക്കടയും പണമിടപാട് സ്ഥാപനവുമൊക്കെയായി സമ്പന്നമായ കുടുംബമാണ് ശേഖറിന്റേത്. ഇതെല്ലാം നോക്കിനടത്തുന്നത് 40 കാരനായ ശേഖരാണ്. ശേഖറിന്റെ ഭാര്യ ഏറെനാളായി കിടപ്പുരോഗിയാണ്. ഈ സമയത്താണ് 22 കാരിയായ സ്വാതിയുമായി ശേഖര്‍ അടുപ്പത്തിലാകുന്നത്. പിന്നാലെ പണവും സ്വര്‍ണവുമെല്ലാം ശേഖര്‍ സ്വാതിക്ക് നല്‍കി.

രണ്ട് വര്‍ഷമായി ശേഖറിന്റെ സഹോദരന്‍ രാജേഷുമായി പിണങ്ങികഴിയുന്ന ഭാര്യ അടുത്തിടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഭര്‍തൃമാതാവിന്റെ സ്വര്‍ണവും നഷ്ടമായിരുന്നു. രണ്ടുംകൂടി 550 പവന്‍ വരുമെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്.

വീട്ടില്‍ പരിശോധന നടത്തിയ പോലീസിന് കവര്‍ച്ചയുടെ ലക്ഷണമൊന്നും കണ്ടെത്താനായില്ല. അങ്ങനെയാണ് അന്വേഷണം വീട്ടുകാര്‍ക്കുനേരെ തിരിഞ്ഞത്.

 

Latest News