പാട്‌ന- ബിഹാറിൽ ബി.ജെ.പിക്കൊപ്പമുള്ള ബന്ധം അവസാനിപ്പിച്ചതായി ജനതാദൾ യുനൈറ്റഡ് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. പാർട്ടി എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം നിതീഷ് കുമാർ പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് നിതീഷ് കുമാർ ബി.ജെ.പി സഖ്യം അവസാനിപ്പിക്കുന്നത്. ബിഹാറിലെ എൻ.ഡി.എ സഖ്യത്തിൽ കഴിഞ്ഞ കുറെ നാളുകളായി അസ്വസ്ഥത പുകയുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ജെ.ഡി.യുവിനെ പിളർക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് നിതീഷ് കുമാറിന്റെ ആരോപണം.
മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ താഴെയിറക്കി പുതിയ സർക്കാർ രൂപീകരിച്ച സമാന രീതി ബിഹാറിലും പരീക്ഷിക്കാനാണ് ബി.ജെ.പി നീക്കമെന്ന് നിതീഷ് കുമാറിന് ചില സൂചനകൾ ലഭിച്ചിരുന്നു. ഇത് നേരത്തെ തിരിച്ചറിഞ്ഞാണ് എൻ.ഡി.എ സഖ്യം ഉപേക്ഷിക്കാൻ നിതീഷ് കുമാർ തീരുമാനിച്ചത്. ന






