എസ്‌ഐ നിയമനത്തില്‍  ഒന്നാം സ്ഥാനത്തെത്താന്‍   ഉത്തരം തിരുത്താന്‍ നല്‍കിയത് 30 ലക്ഷം

ബെംഗളൂരു- കര്‍ണാടകയിലെ വിവാദമായ എസ്‌ഐ നിയമന പരീക്ഷയില്‍ വനിതാ വിഭാഗത്തില്‍ ഒന്നാമതെത്തിയ രചന ഹനുമന്ത്, ഉത്തരക്കടലാസില്‍ ക്രമക്കേടു നടത്താന്‍ പോലീസ് റിക്രൂട്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥയ്ക്ക് 30 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് സിഐഡി കുറ്റപത്രത്തില്‍ പറയുന്നു. ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ഹര്‍ഷയ്ക്കാണ് പണം നല്‍കിയത്. ഹര്‍ഷ ഇത് റിക്രൂട്‌മെന്റ് വിഭാഗം ഡിവൈഎസ്പി ശാന്തകുമാറിനു കൈമാറി. ശാന്തകുമാറിന്റെ സഹായത്തോടെ രചനയുടെ ഒഎംആര്‍ ഷീറ്റ് തിരുത്തിയതിനെ തുടര്‍ന്നാണ് ഒന്നാമതെത്തിയത്.
കര്‍ണാടകയെ പിടിച്ചുകുലുക്കിയ എസ്‌ഐ പരീക്ഷാ നിയമന ക്രമക്കേട് കേസില്‍ പോലീസ് റിക്രൂട്‌മെന്റ് വിഭാഗം മുന്‍ എഡിജിപി അമൃത് പോള്‍ ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇന്‍വിജിലേറ്റര്‍മാരും അടക്കം അറുപതിലധികം പേരാണ് അറസ്റ്റിലായത്.
 

Latest News