സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

റിയാദ്-രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആഹ്വാനം ചെയ്തു. ഇന്ന് മുതല്‍ അടുത്ത വെള്ളിയാഴ്ച വരെയാണ് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളത്. അസീര്‍, അല്‍ ബാഹ, നജ്റാന്‍, ജിസാന്‍, മക്ക, മദീന, ഹായില്‍, തബൂക്ക് മേഖലകളില്‍ നേരയതോ ശക്തമായതോ ആയ മഴയും കാറ്റും ഉണ്ടാകുമെന്നും ഡയറക്ടറേറ്റ് സൂചിപ്പിച്ചു. ഇത്തരം സമയങ്ങളിലുണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സിവില്‍ ഡിഫന്‍സ് വിഭാഗം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദുല്‍ ഹമ്മാദി ആവശ്യപ്പെട്ടു.

Latest News