Sorry, you need to enable JavaScript to visit this website.

ആദായ നികുതി അടയ്ക്കാൻ പേമെന്റ് ഗേറ്റ്‌വേ സംവിധാനം

ആദായ നികുതി വകുപ്പിന്റെ ടിൻ 2.0 പ്ലാറ്റ്‌ഫോമിൽ ഇനി  പേമെന്റ് ഗേറ്റ്‌വേ വഴിയും പണമടയ്ക്കാം. ഫെഡറൽ ബാങ്കിന്റെ പേമെന്റ് ഗേറ്റ്‌വേ സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ജൂലൈ ഒന്നു മുതൽ സജീവമായ ടിൻ 2.0 പ്ലാറ്റ്‌ഫോമിൽ പേമെന്റ് ഗേറ്റ്‌വേ ഉൾപ്പെടുത്തുന്ന ആദ്യ ബാങ്കായി ഫെഡറൽ ബാങ്ക്.  പേമെന്റ് ഗേറ്റ്‌വേ സംവിധാനം നിലവിൽ വന്നതോടെ നികുതിയടയ്ക്കൽ വേഗത്തിലും എളുപ്പത്തിലുമാവും.   ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, യു.പി.ഐ, എൻ.ഇ.എഫ്.ടി/ ആർ.ടി.ജി.എസ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സംവിധാനങ്ങൾ മുഖേന നികുതി ഇടപാടുകൾ നടത്താവുന്നതാണ്.
ഇടപാടുകൾ സൗകര്യപ്രദവും മികച്ച അനുഭവവുമാക്കുന്നതിന്  ഡിജിറ്റൽ സാധ്യതകൾ ആഴത്തിൽ ഉപയോഗപ്പെടുത്തി വരികയാണ് ഫെഡറൽ ബാങ്ക്. ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സൗകര്യമൊരുങ്ങുന്നതോടെ  നികുതി അടവുകൾ ഏറ്റവും സൗകര്യപ്രദമായി നടത്താൻ ഡിജിറ്റൽ തലമുറക്ക് സാധ്യമാകുമെന്ന് ഫെഡറൽ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോൾസെയിൽ വിഭാഗം മേധാവിയുമായ ഹർഷ് ദുഗർ പറഞ്ഞു.

Latest News