സൗദിയില്‍നിന്നുള്ള ഉംറക്ക് പുതിയ നിബന്ധന; എല്ലാ തീര്‍ഥാടകര്‍ക്കും കമ്പനികളുമായി സേവന കരാര്‍ വേണം

 

റിയാദ് - സൗദി അറേബ്യയില്‍നിന്ന് ഉംറക്ക് പോകുന്നവര്‍ക്ക് പുതിയ നിബന്ധന വരുന്നു. ഉംറ ചെയ്യാനുദ്ദേശിക്കുന്നവര്‍ യാത്ര സംഘടിപ്പിക്കാന്‍ അനുമതിയുള്ള കമ്പനികള്‍ വഴി സേവന കരാര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഹജ് മന്ത്രാലയം ആവശ്യപ്പെട്ടു. ഉംറക്ക് കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും താമസവും അനുബന്ധ യാത്രകളും സമയക്രമവുമെല്ലാം ഉറപ്പുവരുത്തുന്നതിനാണ് യാത്രാ കമ്പനികളുമായി കരാര്‍ ഒപ്പുവെക്കേണ്ടത്. ഈ രേഖാമൂലമുള്ള കരാര്‍ എല്ലാ തീര്‍ഥാടകര്‍ക്കും ആവശ്യമാണ്.
ഉംറ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഏതാനും ഓണ്‍ലൈന്‍ സേവനങ്ങള്‍ നടപ്പാക്കുമെന്ന് നേരത്തെ ഹജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.

 

Latest News