Sorry, you need to enable JavaScript to visit this website.

പശുവിന്റെ വാല്‍ മുറിച്ചുമാറ്റി ലൈംഗിക ബന്ധം മഞ്ജുനാഥിന്റെ ഹോബി, ഒടുവില്‍ അറസ്റ്റിലായി

ബെംഗളൂരു- കര്‍ണാടകയില്‍ പശുക്കളുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പതിവാക്കിയ യുവാവ് അറസ്റ്റില്‍. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ ടൗണിനു സമീപം ഗെജ്ജലഗ്രെ സ്വദേശിയായ മഞ്ജുനാഥ് എന്ന 34 കാരനാണ് ബെംഗളൂരുവില്‍ പിടിയിലായത്. സുഹൃത്ത് കൈയോടെ പിടികൂടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്ദ്ര ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
പശുക്കളുമായുള്ള ലൈംഗിക ബന്ധം ഹോബിയാക്കിയ യുവാവ് ഇതിനുവേണ്ടിയാണ് തന്റെ ഗ്രാമത്തില്‍നിന്ന് ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മൈതാനത്ത് മേയുന്ന പശുക്കളെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൃത്യം നടത്തിയിരുന്നത്. വൈകൃതം കാരണം കുടുംബം ഒഴിവാക്കിയ ഇയാള്‍ തൊഴില്‍ തേടിയാണ് ബെംഗളൂരുവിലെത്തി സുഹൃത്തിനോടൊപ്പം താമസം തുടങ്ങിയത്. വീട്ടില്‍ പശുക്കളെ വളര്‍ത്തിയിരുന്ന സുഹൃത്ത് ശശികുമാറിന് ഇയാളില്‍ സംശയം തോന്നുകയായിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനായി പശുവിന്റെ വാല്‍ മുറിച്ചുമാറ്റിയെന്നായിരുന്നു സംശയം. തുടര്‍ന്ന് മഞ്ജുനാഥിനെ നിരീക്ഷിച്ച ശശികുമാര്‍ കൈയോടെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുവന്ന യുവാവിനെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ റിമാന്‍ഡ് ചെയ്തു.  

 

Latest News