Sorry, you need to enable JavaScript to visit this website.

വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം

ഗാസ- വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷവും ഫലസ്തീനില്‍ ഇസ്രായില്‍ വ്യാമോക്രമണം. ഗാസയില്‍നിന്ന് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായതിനാലാണ് ഫലസ്തീന്‍ ഭീകരരുടെ കേന്ദ്രങ്ങളില്‍ വ്യാമാക്രമണം നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രി പത്തരക്കുശേഷം ഫലസ്തീനികള്‍ റോക്കറ്റ് തൊടുത്തുവെന്നാണ് ആരോപണം.
ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ വന്നതിനാല്‍ ഗാസയിലെ ഇസ്ലാമിക് ജിഹാദ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വ്യാപകമായി ആക്രമണം നടത്തിയെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരേണ്ട സമയത്തിനു തൊട്ടുമുമ്പും ഇസ്രായിലില്‍ സൈന്യം വ്യോമാക്രമണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

 

Latest News