സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബറേലി- ഉത്തര്‍പ്രദേശില്‍ സ്ത്രീയെ മര്‍ദിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ബിഹാര്‍പുരിലെ ഖാജ ഖുതുബ് പ്രദേശത്തെ ജിതേന്ദ്ര രസ്‌തോഗിയാണ് അറസ്റ്റിലായത്.
പാര്‍ട്ടി പ്രവര്‍ത്തകനാണെങ്കിലും ഭാരവാഹി സ്ഥാനങ്ങളൊന്നുമില്ലെന്ന് ബി.ജെ.പി സിറ്റി പ്രസിഡന്റ് എം. അറോറ പറഞ്ഞു.
മര്‍ദിച്ചുവെന്ന് ആരോപിച്ച് അനുരാധ രസ്‌തോഗി എന്ന സ്ത്രീയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വ്യാപാരി സംഘടനയായ ഉത്തര്‍ പ്രദേശഅ വ്യാപാര്‍ മണ്ഡല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ജിതേന്ദ്രയെ നേരത്തെ ദേശീയ പ്രസിഡന്റ് നരേഷ് അഗര്‍വാള്‍ പുറത്താക്കിയിരുന്നു.

 

Latest News