ഓടുന്ന ബൈക്കില്‍ ലൈവായി കുളി;  യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

കൊച്ചി- ഓടുന്ന ബൈക്കില്‍ ലൈവായി കുളിപ്പിക്കുന്ന റീല്‍സ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ബൈക്ക് ഓടിക്കുന്ന യുവാവിനെ പിന്നിലിരുന്ന സുഹൃത്ത് കുളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിയമലംഘനങ്ങള്‍ റീല്‍സ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ ട്രോള്‍ വീഡിയോ പങ്കുവെച്ചാണ് ലൈസന്‍സ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെയാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ ഇരിക്കുന്നത്. രണ്ടു പേര്‍ക്കുമിടയില്‍ ബക്കറ്റ് വെച്ചാണ് പിന്നിലിരിക്കുന്നയാള്‍ മുന്‍പിലിരിക്കുന്നയാളെ സോപ്പ് തേച്ച് കുളിപ്പിക്കുന്നത്.

Latest News