വള്ളം മറിഞ്ഞു, പെരുമാതുറയില്‍  രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി

കോവളം-പെരുമാതുറയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മത്സ്യതൊഴിലാളികളെ കാണാതായി. ചേരമാന്‍ തുരുത്ത് സ്വദേശികളായ സുഫീര്‍, സുനീര്‍ എന്നിവരെയാണ് കാണാതായത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി.
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം.

Latest News