ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ വിമുക്ത  ഭടന്റെ മൃതദേഹം ആലുവ പുഴയില്‍    

വടകര -  കഴിഞ്ഞ വ്യാഴാഴ്ച ട്രെയിന്‍ യാത്രക്കിടയില്‍ കാണാതായ വില്യാപ്പള്ളി ചേരിപ്പൊയില്‍ മുന്നൂറ്റാ പറമ്പത്ത് പത്മനാഭന്റെ (62) റെ മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെടുത്തു.ആലുവ ഉളിയന്നൂര്‍ ഭാഗത്ത് പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് ഇന്നലെ ഉച്ചക്ക് രണ്ടേകാലോടെയാണ് നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ കരക്കെത്തിച്ച മൃതദേഹം ആലുവ താലൂക്ക് ഗവ: ആശുപത്രിയില്‍ വെച്ച് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കോട്ടയത്ത് സുഹൃത്തിന്റെ മകന്റെ കല്ലാണത്തില്‍ പങ്കെടുത്ത് വ്യാഴാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസില്‍ വടകരക്ക് തിരിക്കുന്നതിനിടയില്‍ കോട്ടയത്തിനും തൃശൂരിനും ഇടയില്‍ വെച്ചാണ് കാണാതായത്.പുറത്തേക്ക് തെറിച്ച് വീണെന്നാണ് അനുമാനം.ഇയാളുടെ ബേഗും പണമടങ്ങിയ പഴ്‌സും മറ്റും റെയില്‍ വെയില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം ചലക്കുടി ഗവ. പ്രസില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത. മക്കള്‍: സത്യേഷ് (സൗദി) സദാനന്ദന്‍ (എയര്‍ ഫോഴ്‌സ് ) മരുമക്കള്‍: അമൃത, വൈഷണ 'സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, കല്യാണി അമ്മ, അമ്മുക്കുട്ടി അമ്മ, ഗീത അമ്മ. 
 

Latest News