Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ കോവിഡ് ആക്ടീവ് കേസുകള്‍ 1,34,933 ആയി വര്‍ധിച്ചു, 40 പേര്‍ കൂടി മരിച്ചു

ന്യൂദല്‍ഹി- രാജ്യത്ത് 18,738 പുതിയ കോവിഡ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മൊത്തം 4,41,45,732 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ ആക്ടീവ് കോവിഡ് കേസുകള്‍ 1,34,933 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
40 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,26,689 ആയി ഉയര്‍ന്നു. എട്ടു മരണം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗബാധയുടെ 0.31 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് മുക്തി നിരക്ക് 98.50 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. 24 മണിക്കൂറിനിടെ 140 ആക്ടീവ് കേസുകളാണ് വര്‍ധിച്ചത്.


ആണ്‍കുഞ്ഞില്ലാത്തതിന് എല്ലാ ദിവസവും മര്‍ദനം; ആത്മഹത്യ ചെയ്ത യുവതിയുടെ സന്ദേശങ്ങള്‍ പുറത്ത്


സ്റ്റേഷനകത്ത് പോലീസുകാരനെ മര്‍ദിക്കുന്ന
വീഡിയോ പ്രചരിച്ചു, ഒരാള്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- പോലീസ് സ്‌റ്റേഷനകത്ത് ഹെഡ്‌കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. മറ്റൊരാളെ ചോദ്യം ചെയ്തുവരുന്നു. ഈസ്റ്റ് ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കര്‍കര്‍ദൂമ സ്വദേശിയായ  സതീഷ് കുമാര്‍ (29) ആണ് അറസ്റ്റിലായത്. മറ്റൊരാള്‍ പോലീസ് കസ്റ്റഡിയിലാണ്.
സ്ത്രീയെ ആക്രമിക്കുകയും സര്‍ണചെയിന്‍ കവരുകയും ചെയ്തുവെന്ന വിവരത്തെ തുടര്‍ന്ന് ഗ്രാമത്തിലെത്തിയ പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചല്‍ ബക്്ഷി, അജയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അജയ് മദ്യപിച്ച നിലയിലായിരുന്നു. പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തിയ അജയിന്റെ സഹോദരന്‍ സതീഷ് ചൗധരിയും സംഘവും പോലീസുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള് പ്രകാശിനെ വളഞ്ഞ സംഘം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ചിലര്‍ ഇതിന്റെ വീഡിയോ പകര്‍ത്തി പങ്കുവെക്കുകയായിരുന്നു.
ഏതാനും പേര്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്നതും മറ്റുള്ളവര്‍ വീഡിയോ പിടിക്കുന്നതുമായ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പിടിയില്‍

 

Latest News