സ്റ്റേഷനകത്ത് പോലീസുകാരനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചു, രണ്ടുപേർ പിടിയില്‍

ന്യൂദല്‍ഹി- പോലീസ് സ്‌റ്റേഷനകത്ത് ഹെഡ്‌കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. മറ്റൊരാളെ ചോദ്യം ചെയ്തുവരുന്നു. ഈസ്റ്റ് ദല്‍ഹിയിലെ ആനന്ദ് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കര്‍കര്‍ദൂമ സ്വദേശിയായ  സതീഷ് കുമാര്‍ (29) ആണ് അറസ്റ്റിലായത്. മറ്റൊരാള്‍ പോലീസ് കസ്റ്റഡിയിലാണ്.
സ്ത്രീയെ ആക്രമിക്കുകയും സര്‍ണചെയിന്‍ കവരുകയും ചെയ്തുവെന്ന വിവരത്തെ തുടര്‍ന്ന് ഗ്രാമത്തിലെത്തിയ പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചല്‍ ബക്്ഷി, അജയ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അജയ് മദ്യപിച്ച നിലയിലായിരുന്നു. പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തിയ അജയിന്റെ സഹോദരന്‍ സതീഷ് ചൗധരിയും സംഘവും പോലീസുകാരെ പ്രകോപിപ്പിക്കുകയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള് പ്രകാശിനെ വളഞ്ഞ സംഘം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. ചിലര്‍ ഇതിന്റെ വീഡിയോ പകര്‍ത്തി പങ്കുവെക്കുകയായിരുന്നു.
ഏതാനും പേര്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്നതും മറ്റുള്ളവര്‍ വീഡിയോ പിടിക്കുന്നതുമായ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.


ആണ്‍കുഞ്ഞില്ലാത്തതിന് എല്ലാ ദിവസവും മര്‍ദനം; ആത്മഹത്യ ചെയ്ത യുവതിയുടെ സന്ദേശങ്ങള്‍ പുറത്ത്

 

Latest News