Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ശക്തമായ  മഴ തുടരുന്നു

തിരുവനന്തപുരം-  പൊതുവെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ശക്തമായ ജാഗ്രത തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ മേഖലകളില്‍ പൊതുവെ ഇന്നലെ രാത്രിയില്‍ തന്നെ ശക്തമായ മഴയുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

Latest News