Sorry, you need to enable JavaScript to visit this website.

തായ്‌വാന്‍-ചൈന സംഘര്‍ഷം രൂക്ഷം, ചൈന ആക്രമണത്തിനൊരുങ്ങുന്നു

തായ്‌പേയ്- തായ്‌വാന്‍-ചൈന സംഘര്‍ഷം രൂക്ഷമാകുന്നു. തായ്‌വാനെ നേരിട്ടാക്രമിക്കാന്‍ ചൈന ഒരുങ്ങുന്നതായി തായ്‌വാന്‍ പ്രതിരോധമന്ത്രാലയം ആരോപിച്ചു. ഇതിനിടെ തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം ഗവേഷണവിഭാഗം ഉപമേധാവിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടതായി ചൈന പ്രഖ്യാപിച്ചു.

തായ്‌വാനെ വളഞ്ഞ് വ്യാഴാഴ്ച തുടങ്ങിയ ചൈനയുടെ സൈനിക അഭ്യാസം മൂന്നാം ദിവസവും തുടരുകയാണ്. നൂറ് യുദ്ധവിമാനങ്ങളും 13 പടക്കപ്പലുകളും ഇതിനകം അഭ്യാസത്തിന്റെ ഭാഗമായെന്നാണ് ചൈനയുടെ പ്രതികരണം. ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും തായ്‌വാന്‍ കടലിടുക്കില്‍ അതിര്‍ത്തി കടന്നെന്ന് തായ്‌വാന്‍ ആരോപിച്ചു. തായ്‌വാനെ ആക്രമിക്കാന്‍ ചൈന ഒരുങ്ങുന്നുവെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. പത്തോളം മിസൈലുകള്‍ തായ്‌പെയ്ക്ക് മുകളിലൂടെ പറന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെയാണ് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണവിഭാഗം ഉപമേധാവി യാങ് ലി സിങിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെക്കന്‍ തായ്‌വാനിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Latest News