ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ നിര്‍ത്തിവെക്കണം- തെരഞ്ഞെടുപ്പ് കമ്മീഷനോട് സീതാറാം യെച്ചൂരി

ന്യൂദല്‍ഹി- വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള പ്രക്രിയ കൂടിയാലോചനകള്‍ നടത്താതെ തെരഞ്ഞെടുപ്പ് കമീഷന്‍ പുനരാരംഭിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അര്‍ഹരായ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താകാനും ഇടയാക്കുന്നതാണ് നടപടി. 2015 ല്‍ സുപ്രീംകോടതി നിര്‍ത്തിവെക്കുന്നതിനുമുമ്പ് രാജ്യത്തെ 31 കോടി വോട്ടര്‍മാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പില്‍ ഒട്ടേറെ യഥാര്‍ഥ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് പുറത്തായെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

 

Latest News