പ്രതിയായ ദിലീപ് അഭിനയിക്കുന്നുവെങ്കില്‍, ശ്രീറാമിന് കലക്ടറായി ജോലി ചെയ്യാം- കെ. സുരേന്ദ്രന്‍

തിരുവനന്തപുരം- ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസിലെ പ്രതിയാണ്. അയാള്‍ക്കെതിരെ നടപടിയെടുക്കുകയും സര്‍വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നു സുരേന്ദ്രന്‍ ചോദിച്ചു.

പ്രതിയായ നടന്‍ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് കലക്ടറായി ജോലി ചെയ്തുകൂടായെന്ന് അദ്ദേഹം ചോദിച്ചു. ശ്രീറാമിനെ തിരിച്ചെടുത്തത് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അല്ലാതെ ഇവിടുത്തെ മത സംഘടനകളല്ല അയാള്‍ കുറ്റക്കാരനാണെന്ന് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മത സംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും അതില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News