വെള്ളക്കെട്ടുകളില്‍ വിഷ ജന്തുക്കളുണ്ടാകും- സൂക്ഷിക്കണമെന്ന് സിവില്‍ ഡിഫന്‍സ്

റിയാദ്- വിഷജന്തുക്കളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മഴ കാരണമായുണ്ടാകുന്ന മലവെള്ളപ്പാച്ചിലില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നിയിപ്പ് നല്‍കി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അവ ഒലിച്ചുവന്ന് വെള്ളക്കെട്ടുകളില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതകളേറെയാണ്. പാമ്പ്, തേള്‍ അടക്കമുള്ള മാരക വിഷമുള്ളവ മനുഷ്യശരീരത്തിന് ഭീഷണി സൃഷ്ടിക്കുന്നവയായതിനാല്‍ അത്തരം വെള്ളത്തില്‍ നീന്താനോ കുളിക്കാനോ മുതിരരുത്. സിവില്‍ ഡിഫന്‍സ് വക്താവ് അബ്ദുല്‍ ഖാലിഖ് അല്‍ഖഹ്താനി പറഞ്ഞു

Tags

Latest News