നോട്ട് ക്ഷാമം താല്‍ക്കാലികമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂദല്‍ഹി- പല സംസ്ഥാനങ്ങളില്‍ എടിഎമ്മുകള്‍ കാലിയായി നോട്ടു ക്ഷാമം രൂക്ഷമായത് താല്‍ക്കാലികമാണെന്നും ഉടന്‍ പരിഹരിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ചിലയിടങ്ങളിലെ താല്‍ക്കാലിക ക്ഷാമമാണ് പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. കറന്‍സി ക്ഷാമം വിലയിരുത്തിയെന്നും നോട്ടുകള്‍ വിപണിയിലും ബാങ്കുകളിലുമായി വേണ്ടതിലും അധികമുണ്ടെന്നും മന്ത്രി പറഞ്ഞു. ചില പ്രദേശങ്ങളില്‍ കറന്‍സി ഉപയോഗം അസാധാരണമായി വര്‍ധിച്ചതാണ് ഇപ്പോഴത്തെ ക്ഷാമത്തിനിടയാക്കിയതെന്ന് അദ്ദേഹം പറയുന്നു. 

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന സംസ്്ഥാനങ്ങളിലാണ് പ്രധാനമായും നോട്ടു ക്ഷാമ രൂക്ഷമായിട്ടുള്ളത്.
 

Latest News