Sorry, you need to enable JavaScript to visit this website.

ഈണവുമില്ല, താളവുമില്ല; സോഷ്യല്‍ മീഡിയ താരത്തിന്റെ പാട്ട് പോലീസ് നിര്‍ത്തിച്ചു

ധാക്ക- ക്ലാസിക്ക് ഗാനങ്ങള്‍ പാടി വികൃതമാക്കിയ ബംഗ്ലാദേശി ഗായകന്റെ പാട്ട് നിര്‍ത്തിച്ച് പോലീസ്.  ജനപ്രിയ ഗാനങ്ങളുടെ ഈണവും താളവും തെറ്റിച്ചുവെന്ന പരാതികളെ തുടര്‍ന്നാണ് പേരുകേട്ട ഒബംഗ്ലാദേശി ഗായകനോട് ആലാപനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടത്.
37 കാരനായ ഹീറോ ആലമിന് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും 1.5 ദശലക്ഷം യൂട്യൂബ് വരിക്കാരുമുണ്ട്. നോബല്‍ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്റുല്‍ ഇസ്ലാമിന്റെയും ശാസ്ത്രീയ ഗാനങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്ന സംഗീതത്തില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ പല വീഡിയോകളും ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
ധാക്ക പോലീസ് കസ്റ്റഡിയിലെടുത്താണ് ശാസ്ത്രീയ ഗാനങ്ങള്‍ വികൃതമാക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഗായകനെതിരെ നിരവധി സൈബര്‍ പരാതികള്‍ ഉയര്‍ന്നിരുന്നതായി ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് മേധാവി ഹാറുണ്‍ അല്‍ റാഷിദ് പറയുന്നു. പാട്ടുകള്‍ വളച്ചൊടിക്കുന്നുവെന്നും ചില വീഡിയോകളില്‍ പോലീസ് യൂണിഫോം ധരിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഗായകനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന് പോലീസിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.
എന്നാല്‍, തന്നെ പോലീസ് മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഹീറോ ആലം ആരോപിച്ചു.
രാവിലെ ആറു മണിക്ക് കൂട്ടിക്കൊണ്ടുപോയ പോലീസ് എട്ട് മണിക്കൂര്‍ അവിടെ നിര്‍ത്തി. ന്തുകൊണ്ടാണ് രബീന്ദ്ര, നസ്രുള്‍ ഗാനങ്ങള്‍ പാടുന്നതെന്നാണ് പോലീസ് ചോദിച്ചത്.
മോചിതനായ ശേഷം പുറത്തിറക്കിയ പുതിയ വീഡിയോയില്‍ ജയില്‍ യൂണിഫോമില്‍ ബാറുകള്‍ക്ക് പിന്നില്‍ അവനെ എങ്ങനെ തൂക്കിലേറ്റണം എന്നതിനെക്കുറിച്ചുള്ള വിലാപ ഗാനമാണ് ആലപിച്ചിരിക്കുന്നത്.
ബംഗ്ലാദേശില്‍ സ്വാതന്ത്ര്യത്തോടെ പാടാന്‍ പോലും കഴിയാതായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest News