Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുളിസീന്‍ പകര്‍ത്തി പിടിയിലായ യുവാവ് മരിച്ച നിലയില്‍; രണ്ടു പേര്‍ അറസ്റ്റില്‍

നോയിഡ- പെണ്‍കുട്ടിയുടെ കുളിസീന്‍ പകര്‍ത്തയതിനെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഫേസ് 2 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വരുന്ന ഇല്ലാഹബസ് ഗ്രാമത്തിലാണ് 21 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്കുശേഷം 19 കാരി കുളിക്കുന്ന  ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന യുവാവിനെ ബന്ധുക്കള്‍ പിടികൂടിയിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളും പ്രദേശവാസികളുമെത്തി യുവാവിനെ പിടികൂടി മുറിയിലടച്ച് മര്‍ദിച്ചത്.
യുവാവ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ സ്വദേശിയാണെന്നും മുറിക്കകത്ത് മരിച്ചുകിടക്കുന്നതായി ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.നരേന്ദ്ര ബൈരാഗി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിന്റെ രണ്ടാം നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അങ്കിത ശര്‍മ പറഞ്ഞു.

 

Latest News