സോണിയാ ഗാന്ധിക്കും രാഹുലിനും ജയില്‍ ശിക്ഷ ഉറപ്പെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

ന്യൂദല്‍ഹി-നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും ശിക്ഷ ഉറപ്പാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. കള്ളപ്പണം വെളുപ്പിക്കലില്‍ ഗാന്ധി കുടുംബത്തിന് തീര്‍ച്ചയായും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക സ്ഥിത ആശങ്കാജനകമാണെന്നും മുന്‍കേന്ദ്ര മന്ത്രിയായ സുബ്രഹ്‌മണ്യന്‍ സ്വാമി ഐ.എ.എന്‍.എസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് പ്രശ്‌നം 2012 ലാണ് താന്‍ ആദ്യമായി പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്. 2013 ല്‍ കോടതിയെ സമീപിച്ചു. കേസിനെതിരെ ഗാന്ധി കുടംബം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വിചാരണ വേണമെന്നും താന്‍ നല്‍കിയ ഹരജിയിലാണ് ദല്‍ഹിയിലെ പാട്യാല കോടതി തീര്‍പ്പുകല്‍പിച്ചതെന്നും സ്വാമി അവകാശപ്പെട്ടു.

 

Latest News